രാജ പര്‍വേസ് അഷറഫ് പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയാകും

June 22, 2012 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാജ പര്‍വേസ് അഷറഫിന്റെ പേര് നിര്‍ദേശിച്ചു.ഡമ്മി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ പിപിപി നേതാവായ രാജ പര്‍വേസ് അഷറഫിനു തന്നെയായിരുന്നു സാധ്യത കൂടുതലും. ഖമാര്‍ സമാന്‍ കെയ്‌റയും ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. പ്രതിക്ഷത്തില്‍ നിന്നും മെഹ്താബ് അബ്ബാസിയും മൗലാന ഫസലൂര്‍ റഹ്മാനും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രസിഡന്റ് ആസിഫ് അലി നാമനിര്‍ദേശം ചെയ്ത മഖ്ദും ഷഹാബുദിനെതിരെ ലഹരി വിരുദ്ധസേന മജിസ്‌ട്രേട്ട് ഷഫ്ക്വത്തുള്ള ഖാനാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണു പര്‍വേസ് അഷറഫിനു സാധ്യത തെളിഞ്ഞത്. വൈകിട്ട് 5.30ന് ചേരുന്ന നാഷനല്‍ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം