ഫസല്‍ വധം: കാരായി രാജനും കാരായി ചന്ദ്രശേഖരനും കീഴടങ്ങി

June 22, 2012 കേരളം

കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കീഴടങ്ങി. എറണാകുളം സിജെഎം കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്. ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കാരായി രാജന്‍ ഈ കേസില്‍ ഏഴാം പ്രതിയാണ്. തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായ ചന്ദ്രശേഖരന്‍ എട്ടാം പ്രതിയാണ്.

ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. അതേത്തുടര്‍ന്ന് സിബിഐയുടെ ആവശ്യപ്രകാരം കൊച്ചി സിജെഎം കോടതി ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്.ടിപി വധക്കേസിലെ കൊടി സുനിയാണ് ഈ കേസിലും ഒന്നാം പ്രതി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം