സിംഗൂരിലെ കര്‍ഷകര്‍ക്ക് ഭൂമി തിരികെ ലഭിക്കുമെന്ന് മമത

June 22, 2012 ദേശീയം

കൊല്‍ക്കത്ത: സിംഗൂര്‍ ഭൂനിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അസാധുവാക്കിയെങ്കിലും സിംഗൂരിലെ കര്‍ഷകര്‍ക്ക് ഭൂമി തിരികെ ലഭിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ടാറ്റയുടെ നാനോ ഫാക്റ്ററിക്കു വേണ്ടി ഇടതു സര്‍ക്കാര്‍ കര്‍ഷകരുടെ സമ്മതമില്ലാതെ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്കു തിരികെ ലഭിക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും കോടതിവിധിയറിഞ്ഞശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി നഷ്ടമായ കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും അന്തിമ വിജയം കര്‍ഷകര്‍ക്ക് തന്നെയായിരിക്കുമെന്നും മമത പറഞ്ഞു. എന്നാല്‍ ഹൈക്കോടതി വിധിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ മമത തയാറായില്ല. ഇടതുസര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം