ഭൂമിദാനക്കേസില്‍ വി.എസ്സിന്റെ മൊഴിയെടുത്തു

June 23, 2012 കേരളം

തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ വിജിലന്‍സ് സംഘം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മൊഴിയെടുത്തു. വിജിലന്‍സ് കോഴിക്കോട് ഡി.വൈ.എസ്.പി വി.ജി.കുഞ്ഞന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ബന്ധുവായ ടി.കെ.സോമന് കാസര്‍ക്കോട് ജില്ലയില്‍ നിയമവിരുദ്ധമായി ഭൂമി നല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് കന്റോണ്‍മെന്റ് ഹൗസില്‍ വിജിലന്‍സ് സംഘം എത്തിയത്. മൊഴിയെടുക്കല്‍ രണ്ട് മണിക്കൂറോളം നീണ്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം