കോട്ടയ്ക്കലില്‍ വാഹനഅപകടത്തില്‍ നാല് മരണം

June 23, 2012 കേരളം

മലപ്പുറം: കോട്ടയ്ക്കലിനു സമീപംവെന്നിയൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു.  പൂക്കിപ്പറമ്പ് സ്വദേശി സാദിഖ് അലി, വേങ്ങര ചെവിടക്കുന്നില്‍ വീട്ടില്‍ പാത്തുമ്മ(65), പരപ്പനങ്ങാടി നാക്കിടിയന്റെപുരയ്ക്കല്‍ റസാഖിന്റെ ഭാര്യ ഷാഹിദ(30) എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞവര്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്.കോട്ടയ്ക്കല്‍-പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് മൂന്നു മണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കോട്ടയ്ക്കലിലെ സ്വാകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം