ഗുരുവായൂര്‍ ക്ഷേത്രനടയില്‍ റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍

June 23, 2012 കേരളം,മറ്റുവാര്‍ത്തകള്‍

ഗുരുവായൂര്‍: ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് റെയില്‍വേ ടിക്കറ്റെടുക്കാന്‍ ക്ഷേത്രനടയില്‍ ഗുരുവായൂര്‍ ദേവസ്വം ടിക്കറ്റ് കൗണ്ടര്‍ ഒരുക്കുന്നു.  കഴിഞ്ഞദിവസം ക്ഷേത്രദര്‍ശനത്തിനെത്തിയ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ഡോ. ജി. നാരായണനുമായി ദേവസ്വം അധികൃതര്‍ ഇക്കാര്യം ചര്‍ച്ചചെയ്തു. ‘ജനസാധാരണ്‍ ടിക്കറ്റ് ബുക്കിങ് സിസ്റ്റം’ എന്നാണ് ഇതിന്റെ പേര്.  ഓരോ ടിക്കറ്റിനും നിരക്കിനേക്കാള്‍ ഒരുരൂപ കൂടുതല്‍ ഈടാക്കും. അധികനിരക്ക് ദേവസ്വത്തിന് എടുക്കാം. ടിക്കറ്റ് കൗണ്ടര്‍ എവിടെ സ്ഥാപിക്കണമെന്നതിനെപ്പറ്റി ദേവസ്വം ഭരണസമിതി തീരുമാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം