അയോധ്യ: വിധി 30ന്

September 28, 2010 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അയോധ്യാകേസില്‍ ഈമാസം 30ന് അലഹബാദ് ഹൈക്കോടതി വിധി പ്രഖ്യാപിക്കും. സപ്തംബര്‍ 30ന് ഉച്ച കഴിഞ്ഞ് 3.30നാണ് വിധി പ്രഖ്യാപനം. വിധിപ്രഖ്യാപനം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി  തള്ളി.

ചീഫ് ജസ്റ്റീസ് എസ്.എച്ച് കപാഡിയ, ജസ്റ്റീസ് അഫ്താബ് അലം, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ പ്രത്യേക ബഞ്ചാണ് വാദം കേട്ടശേഷം ഹര്‍ജി തള്ളിയത്. ഹര്‍ജി തള്ളാനുള്ള കാരണം കോടതി വ്യക്തമാക്കിയില്ല. ഒരു വരിയിലുള്ള വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്.

അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിന്റെ വിധി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസിലെ 17ാം കക്ഷിയായ രമേശ് ചന്ദ്ര ത്രിപാഠിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയത്. സുപ്രീം കോടതി വിധി കോണ്‍ഗ്രസും ബി.ജെ.പിയും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍