ഉന്നതരെ രക്ഷപെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വി. മുരളീധരന്‍

June 25, 2012 കേരളം

കാസര്‍കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട സിപിഎമ്മിലെ ഉന്നതരെ രക്ഷപെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. കേസില്‍ അറസ്റ്റിലായ കുഞ്ഞനന്തനാണ് ടിപി വധത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍ ഇതിന്റെ സൂചനയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പുറമെ മതതീവ്രവാദ കൊലക്കേസുകളിലും യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയ സംഭവങ്ങളും അന്വേഷിക്കണം. നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ എന്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന ലീഗിന്റെ ആരോപണം നിലവാരം കുറഞ്ഞതാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം