മള്ളിയൂര്‍ ക്ഷേത്രത്തില്‍ ഇന്ന് സ്വര്‍ണധ്വജത്തില്‍ ഉത്സവത്തിന് കൊടിയേറും

June 25, 2012 ക്ഷേത്രവിശേഷങ്ങള്‍

മള്ളിയൂര്‍:മഹാഗണപതി ക്ഷേത്രത്തിലെ സ്വര്‍ണധ്വജപ്രതിഷ്ഠയുടെ ഭാഗമായുള്ള ബ്രഹ്മകലശാഭിഷേകം നടന്നു.  തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
നാലാംകലശദിനമായ ഇന്ന്പുലര്‍ച്ചെ ഹോമകലശാഭിഷേകം, പരികലശാഭിഷേകം, സഹസ്രകലശം, മരപ്പാണി തുടങ്ങിയ ചടങ്ങുകള്‍ നടന്നു.  രാത്രി 7ന് സ്വര്‍ണധ്വജത്തില്‍ ഉത്സവത്തിന് കൊടിയേറും. ജൂലൈ 2ന് രാത്രി 7ന് മള്ളിയൂര്‍ ക്ഷേത്രക്കുളത്തില്‍ ആറാട്ടോടെ ഉത്സവം സമാപിക്കും. വരുംവര്‍ഷങ്ങളില്‍ വിനായകചതുര്‍ഥിദിനം പള്ളിവേട്ട ആയി വരത്തക്കവിധമായിരിക്കും ഉത്സവം.
ധ്വജപ്രതിഷ്ഠാ ഉത്സവം സമാപിക്കുംമുമ്പേ ഭാഗവതഹംസത്തിന്റെ കൊച്ചുമകന്‍ മള്ളിയൂര്‍ ശ്രീശിവന്റെ സമാവര്‍ത്തനചടങ്ങുകള്‍ക്ക് തുടക്കമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍