ഗുരുവായൂരില്‍ ഭഗവതിക്ക് നാളെ കലശാഭിഷേകം

June 25, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് ചൊവ്വാഴ്ച (നാളെ) രാവിലെ ദ്രവ്യ കലശാഭിഷേകം നടക്കും. ശീവേലിക്കുശേഷം തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് അഭിഷേക ചടങ്ങ് നിര്‍വ്വഹിക്കും.
കലശച്ചടങ്ങിന്റെ ഭാഗമായി ഞായറാഴ്ച സന്ധ്യയ്ക്ക് ആചാര്യവരണം നടന്നു. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി രാമന്‍നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടിന് കൂറയും, പവിത്രവും നല്‍കിയായിരുന്നു ആചാര്യവരണം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍