പോലീസ് സ്‌റ്റേഷനില്‍ ചെല്ലാതെ ‘ഫ്രണ്ട്‌സ്’ വഴി പരാതി നല്‍കാം

June 26, 2012 കേരളം

തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനില്‍ ചെല്ലാതെ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിലെ പൊലീസ് പരാതി കൗണ്ടര്‍ വഴി പരാതി നല്‍കുന്ന സംവിധാനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു.
സംസ്ഥാനമൊട്ടാകെ ഈ പദ്ധതി വ്യാപിപ്പിക്കും.  ഗ്രാമങ്ങളില്‍ ‘അക്ഷയ പദ്ധതിയുടെ സഹായത്തോടെ ഇതു നടപ്പിലാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പുസ്തകം ‘ടാബ്‌ലെറ്റ് രൂപത്തില്‍ പുറത്തിറക്കാന്‍ ഐടി വകുപ്പ് ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൗണ്ടറില്‍ ആദ്യത്തെ പരാതി പാളയം പൗരസമിതിയുടെ സെക്രട്ടറി ഡാനിയല്‍ അലക്‌സാണ്ടറിന്റെ കയ്യില്‍ നിന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വീകരിച്ചു.
മേയര്‍ കെ. ചന്ദ്രിക, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഡിജിപി: ജേക്കബ് പുന്നൂസ്, ഐജി: ബി. സന്ധ്യ, ഐജി: ഷെയ്ക്ക് ദര്‍വേഷ് സാഹേബ്, സിറ്റി പൊലീസ് കമ്മിഷണര്‍ ടി.ജെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം