പ്രണബ് മുഖര്‍ജി രാജിവച്ചു

June 26, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി രാജിവെച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുവണ്ടിയാണ് രാജി. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് പ്രണബ് രാജിക്കത്ത് കൈമാറിയത്. പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നിടത്തോളംകാലം ജനാഭിലാഷമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും, രാഷ്ട്രപതിസ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് പുതിയയാത്രയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിസ്ഥാനത്തേക്ക് മറ്റന്നാള്‍ പത്രി സമര്‍പ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം