പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

June 26, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉണ്ടാക്കിയ സ്വാശ്രയകരാര്‍ നിയമവിരുദ്ധമെന്ന് ആരോപിച്ച് സമര്‍പ്പിച്ച  അടിയന്തിര പ്രമേയത്തിന്  അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കരാറിലൂടെ സര്‍ക്കാര്‍ മാനേജുമെന്റുകള്‍ക്ക് കോഴവാങ്ങുന്നതിനുള്ള അവസരം ഉണ്ടാക്കുകയാണ് ചെയ്തതൈന്നും പ്രിവിലേജ് സീറ്റുകള്‍ നിയമവിരുദ്ധമാണെന്നും ആരോപിച്ച് എം.എ ബേബിയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രിവിലേജ് സീറ്റുകള്‍ ഏര്‍പ്പെടുത്തിയത് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും മുന്‍സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിടാതിരുന്ന കോളേജുകള്‍പോലും ഇത്തവണ കരാര്‍ അംഗീകരിക്കാന്‍ തയ്യാറായതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെതുടര്‍ന്നാണ് അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം