ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിനു 81ാം പിറന്നാള്‍ ആഘോഷിച്ചു

September 29, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: അനുഗ്രഹീത ശബ്‌ദം കൊണ്ട്‌ തലമുറകളെ പുളകം കൊള്ളിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇന്നലെ 81ാം പിറന്നാള്‍ ആഘോഷിച്ചു. ഒട്ടേറെ പ്രമുഖരും ആരാധാകരും ലതയ്‌ക്ക്‌ ജന്‍മദിനാശംസകള്‍ നേര്‍ന്നു. കോലാപൂരിലെ കുംടുംബ വീട്ടിലായിരിക്കും ലതയെന്ന്‌ ഗായികയോടടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. ബോളിവുഡില്‍ മധുബാല മുതല്‍ കജോള്‍ വരെയുള്ള തലമുറയ്‌ക്ക്‌ വേണ്ടി ലത പാടിയിട്ടുണ്ട്‌. 1942ല്‍ മറാത്തി സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച ലത, 1946ല്‍ ആപ്‌ കി സേവാ മേം എന്ന ചിത്രത്തിലൂടെയാണ്‌ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്‌. 1000ല്‍ കൂടുതല്‍ ഹിന്ദി ചിത്രങ്ങളിലും 36 പ്രാദേശിക ഭാഷാ ചിത്രങ്ങളിലും ലത തന്റെ സ്വരമാധുര്യം കൊണ്ട്‌ ചരിത്രം സൃഷ്‌ടിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ ഗിന്നസ്‌ റെക്കോര്‍ഡ്‌ ലതയുടെ പേരിലാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം