സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

June 26, 2012 കേരളം

തിരുവനന്തപുരം: സൈനികക്ഷേമ വകുപ്പിന്റെ വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന സി.ഇ.ഒ. (സര്‍ട്ടിഫിക്കറ്റ) ഇന്‍ ഇലട്രോണിക് ഓഫീസ്), സി.സി.എ.(ടാലി )- സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കേരള ഗവണ്‍മെന്റ് സ്ഥാപനമായ സി-ഡിറ്റ് ആണ് കോഴ്‌സുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.  ഗവണ്‍മെന്റ് അംഗീകാരമുളള പ്രസ്തുത കോഴ്‌സുകളിലേക്ക് വിമുക്തഭടന്മാര്‍ക്കും അവരുടെ വിധവകള്‍/ആശ്രിതര്‍ക്കും അപേക്ഷിക്കാം.  വിമുക്തഭടന്മാര്‍ക്ക് 50 വയസ്സും ആശ്രിതര്‍ക്ക് 40 വയസ്സുമാണ് പ്രായപരിധി.  ആശ്രിതര്‍ കുറഞ്ഞത് പത്താം ക്‌ളാസ് പാസ്സായിരിക്കണം.  നാല് സീറ്റുകള്‍ ആശ്രിതര്‍ക്കായി നീക്കിവച്ചിട്ടുണ്ട്.  താല്‍പ്പര്യമുളള വിമുക്തഭടന്മാര്‍/ആശ്രിതര്‍, ജില്ലാ സൈനിക ക്ഷേമ ആഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് 0471 – 2472748.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം