ടി.പി. വധം: രാഗേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

June 27, 2012 കേരളം

വടകര: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ.രാഗേഷിന് അന്വേഷണ സംഘം നോട്ടീസ് നല്‍കി. കുഞ്ഞനന്തനെ ഒളിവില്‍ താമസിപ്പിക്കാന്‍ രാഗേഷ് നിര്‍ദേശം നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് സിപിഎം സംസ്ഥാന സമിതി അംഗത്തിന് അന്വേഷണ സംഘം നോട്ടീസ് നല്‍കുന്നത്. ഇന്നു രാവിലെ പത്തു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ അസുഖം മൂലം ഹാജരാവാന്‍ കഴിയില്ലെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ ഹാജരാകാമെന്നും രാഗേഷ് അന്വേഷണ സംഘത്തെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം