ബംഗ്ലാദേശില്‍ പ്രളയം: 70 മരണം

June 27, 2012 രാഷ്ട്രാന്തരീയം

ധാക്ക: ബംഗ്ലദേശില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും എഴുപതോളംപേര്‍ മരിച്ചു. രണ്ടുലക്ഷത്തോളം പേര്‍ ഒറ്റപ്പെട്ടു. നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു.
ബന്ദര്‍ബന്‍, ചിറ്റഗോങ് എന്നിവിടങ്ങളിലും മ്യാന്‍മര്‍ അതിര്‍ത്തിക്കു സമീപം തീരദേശ ജില്ലകളിലുമാണ് തുടര്‍ച്ചയായി പെയ്യുന്ന മഴ ദുരിതം വിതച്ചത്. മണ്ണിടിച്ചിലിലും ചുമരുകള്‍ ഇടിഞ്ഞുവീണും ഇടിമിന്നലേറ്റുമാണ് മിക്കവരും മരിച്ചത്.
രാജ്യത്തിന്റെ പലഭാഗങ്ങളിലും റയില്‍ റോഡ് ഗതാഗതങ്ങള്‍
സ്തംഭിച്ചു. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടനിലയിലാണ്. കനത്ത മഴ വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചു. ചിറ്റഗോങ് വിമാനത്താവളം അടച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം