കുത്തേറ്റ എ.എസ്.ഐ. അപകടനില തരണംചെയ്തു

June 27, 2012 മറ്റുവാര്‍ത്തകള്‍

കൊല്ലം: രാത്രികാല പട്രോളിങ് ഡ്യൂട്ടിക്കിടെ അക്രമികളുടെ കുത്തേറ്റ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാരിപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ. ജോയി(51)യുടെ നില മെച്ചപ്പെട്ടതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററിലായിരുന്ന ജോയിയെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഐ.സി.യൂണിറ്റിലേക്ക് മാറ്റി.
മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ജോയിയുടെ ശരീരത്തിലേറ്റ മൂന്ന് കുത്തുകളും ആഴത്തിലുള്ളതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.10നാണ് ജോയിയെ ആസ്പത്രിയില്‍ എത്തിച്ചത്. രണ്ടരമണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ട ജോയി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമണത്തില്‍ പോലീസ് ഡ്രൈവറായിരുന്ന മണിയന് പിള്ള കൊല്ലപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍