ഹിന്ദുവിവാഹച്ചടങ്ങുകള്‍ക്ക്‌ ഒരുക്കങ്ങളുമായി യൂഎസ്‌ ഹോട്ടലുകള്‍

September 29, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഫ്‌ളോറിഡ: ഈ അടുത്തകാലത്ത്‌ ഹിന്ദു ആഡംബരവിവാഹച്ചടങ്ങുകള്‍ക്ക്‌ വേദിയാവുന്നത്‌ യൂഎസിലെ ഹോട്ടലുകളാണ്‌. നൂറുകണക്കിനുപേര്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ ഹോട്ടലുകാര്‍ക്ക്‌ ഇത്‌ ഏറെ ലാഭകരവുമാണ്‌. ഇന്ത്യന്‍ രീതിയിലുള്ള വിവാഹങ്ങള്‍ക്ക്‌ ആചാരപ്രകാരം ഒന്നിലധികം ദിവസം നീണ്ടുനില്‍ക്കുന്നു എന്നതും ഹോട്ടലുടമകള്‍ക്ക്‌ ഗുണം ചെയ്യുന്നു. ഒരു ആഡംബരഹിന്ദു വിവാഹത്തിന്‌ രണ്ടുലക്ഷം ഡോളര്‍വരെ നാലുദിവസത്തേക്ക്‌ ഈടാക്കുന്ന ഹോട്ടലുകളുമുണ്ട്‌. വര്‍ഷത്തില്‍ ശരാശരി 200 ഹിന്ദുവിവാഹച്ചടങ്ങുകളെങ്കിലും ഹോട്ടലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍