ടി.പി.വധം: പി.മോഹനന്റെ അറസ്റ്റ് തിരക്കഥയുടെ ഭാഗമെന്ന് പിണറായി

June 29, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അറസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

മോഹനനെ അറസ്റ്റ് ചെയ്യാന്‍ നേരത്തെ നീക്കം നടന്നിരുന്നു. തെളിവുകളില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുകയായിരുന്നു. അതേസമയം ആര്‍എംപിക്ക് വിരോധമുള്ളവരെയാണ് കേസില്‍ ഉള്‍പെടുത്തിയതെന്നും പിണറായി ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം