വടകര കോടതിക്കു നേരെ കല്ലേറ്: പോലീസ് ലാത്തി വീശി

June 29, 2012 കേരളം

കോഴിക്കോട്: ടി.പി വധക്കേസില്‍ അറസ്റ്റിലായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനെ ഹാജരാക്കിയ വടകര കോടതിക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലേറുനടത്തി. സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളപോുമായി കോടതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. കോടതിക്കു മുന്‍പില്‍ പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.

അറസ്റ്റിലായ പി.മോഹനനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിന് തൊട്ടുമുന്‍പ് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെയും കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ പിന്നീട് റോഡില്‍ പ്രകടനം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം