ഗണേശോത്സവം: ബി. ഗോവിന്ദന്‍ ചെയര്‍മാന്‍, ഹരീന്ദ്രന്‍നായര്‍ പ്രസിഡന്റ്

June 30, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന  ഗണേശോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. ഗണേശോത്സവട്രസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ സുബ്രഹ്മണ്യം കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി. ഗോവിന്ദന്‍ (ചെയര്‍മാന്‍), ഡോ. ജെ. ഹരീന്ദ്രന്‍നായര്‍ (പ്രസിഡന്റ്) എന്നിവരെ ആഘോഷക്കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് മുഖ്യരക്ഷാധികാരി. 501 അംഗങ്ങളടങ്ങിയ ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

മറ്റ് ഭാരവാഹികള്‍ ഇവരാണ്: വൈസ് ചെയര്‍മാന്മാര്‍ – രാജശേഖരന്‍ നായര്‍, അഡ്വ. പുഞ്ചക്കരി രവീന്ദ്രന്‍നായര്‍, എസ്.ആര്‍. കൃഷ്ണകുമാര്‍ (ജനറല്‍ സെക്രട്ടറി), ജി. ജയശേഖരന്‍ നായര്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ (കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍), ആര്‍. ഗോപിനാഥന്‍ നായര്‍ (കണ്‍വീനര്‍), ശാസ്തമംഗലം ഗോപന്‍, പി.എസ്. വിജയകുമാര്‍, ശിവന്‍കുട്ടിനായര്‍, രാജേന്ദ്രന്‍ മണക്കാട് (സെക്രട്ടറിമാര്‍).  സൂര്യകൃഷ്ണമൂര്‍ത്തി, എസ്.കെ.നായര്‍, കേണല്‍ ആര്‍.ജി. നായര്‍, കേണല്‍ ഭുവനചന്ദ്രന്‍, ബ്രിഗേഡിയര്‍ വിജയകുമാര്‍, ഹീര ബാബു, വെള്ളായണി ശ്രീകുമാര്‍, ഡോ.വേണു, എം.എല്‍. ഉണ്ണിക്കൃഷ്ണന്‍, ശാസ്തമംഗലം മോഹനന്‍, ശ്രീവരാഹം വിജയകുമാര്‍ എന്നിവര്‍ രക്ഷാധികാരികളാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍