2011 -ലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു

June 30, 2012 കേരളം

തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2011 വര്‍ഷത്തെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളജി വകുപ്പ് മേധാവിയും പ്രഫസറുമായ ഡോ.തോമസ് ഐപ്പ് (മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്), കള്ളിക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജായ അസിസ്റന്റ് സര്‍ജന്‍ ഡോ.എസ്.സഞ്ജീവ് (ഹെല്‍ത്ത് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ്), തിരുവനന്തപുരം ഗവണ്‍മെന്റ് ഡെന്റല്‍ കോളജ് പ്രോസ്തോഡോണ്‍റ്റിക്സ് വകുപ്പു തലവനും പ്രഫസറുമായ ഡോ.കെ.ഹര്‍ഷകുമാര്‍ (ഡെന്റല്‍ എഡ്യൂക്കേഷന്‍), കൊല്ലം മൈനാഗപ്പള്ളി ഇഎസ്ഐ ഡിസ്പെന്‍സറി ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ദേവരാജന്‍ (ഇ.എസ്.ഐ-ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ്), കൊച്ചി വൈറ്റില സഹോദരന്‍ അയ്യപ്പന്‍ റോഡിലെ വെല്‍കെയര്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സച്ചിദാനന്ദ കമ്മത്ത് (സ്വകാര്യ ഡോക്ടര്‍ കാറ്റഗറി) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍. 5,000 രൂപയും പ്രശസ്തിഫലകവുമാണ് അവാര്‍ഡ്.

സ്പെഷല്‍ അവാര്‍ഡുകള്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബാലസുബ്രഹ്മണ്യം, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ പീഡിയാട്രിക് ഓങ്കോളജി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കുസുമ കുമാരി, തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട ്ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ന്യൂറോസര്‍ജറിയിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ.എച്ച്.വി. ഈശ്വര്‍ എന്നിവര്‍ കരസ്ഥമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം