നെയ്യാറ്റിന്‍കരയില്‍ കണ്ടത് ‘വലിയ കടല്‍ കള്ളന്‍’

June 30, 2012 കേരളം

നെയ്യാറ്റിന്‍കര: അവശനിലയില്‍ നെയ്യാറ്റിന്‍കരയില്‍ കണ്ടെത്തിയ വലിയ കടല്‍ കളളന്‍ (Great figeate bird )  എന്ന ഭീമന്‍ പക്ഷിയെ വനം വകുപ്പുകാര്‍ മ്യൂസിയത്തിെലത്തിച്ചു.  ശനിയാഴ്ച വൈകിട്ടോടെയാണ് പക്ഷിയെ മ്യൂസിയത്തിലെത്തിച്ചത്.  ഓസ്‌ട്രേലിയ പോലുളള സ്ഥലങ്ങളില്‍ ആഴക്കടലില്‍ മാത്രം കാണുന്ന പക്ഷിയാണിത്.

കടല്‍കാറ്റില്‍പെട്ട് ദിശതെറ്റി ഇവിടെ എത്തിയതാകാമെന്ന് കരുതുന്നു.  കേരളത്തിന്റെ ആഴക്കടല്‍ മേഖലയില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും കരയില്‍ ഇവയെ കാണാറില്ല.  കറുത്ത നിറവും രണ്ടുമീറ്ററോളം വീതിയുളള ചിറകുമാണ് ഇവയുടെ പ്രതേ്യകത.  മ്യൂസിയത്തിലെത്തിയ പക്ഷിയുടെ ചിറകിന്  190 സെന്റിമീറ്റര്‍ വലുപ്പമുണ്ട്.  പ്രായമായ ആണ്‍പക്ഷിയാണെന്ന് പക്ഷി നിരീക്ഷകനായ സുശാന്ത് പറഞ്ഞു.

നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇലക്ട്രിക് കമ്പികളില്‍ തട്ടി വീണ നിലയിലായിരുന്നു.  കാലിന് പരിക്ക് പറ്റി തീര്‍ത്തും അവശനിലയിലായിരുന്നു മ്യഗശാലയിലെത്തിയ ഉടന്‍ ഡോ.ജേക്കബ് അലക്‌സാണ്ടര്‍ ഐ.സി.യു. ചികിത്സ നല്‍കി.  ഇഞ്ചക്ഷനും ഓക്‌സിജനും ഗ്‌ളൂക്കോസും നല്‍കി തീവ്രശ്രം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം