തലസ്ഥാനം ഡെങ്കിപ്പനി ഭീതിയില്‍

July 1, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. 12,927 പേരാണ് ഇന്നലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഡെങ്കിപ്പനിയില്‍ തലസ്ഥാന ജില്ല തന്നെയാണ് ഇന്നലെയും മുന്നില്‍. 18 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി പിടിപെട്ടത്. പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ മൂന്നു വീതവും ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഓരോന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ആറുപേര്‍ക്ക് ഇന്നലെ എച്ച്1എന്‍1 പിടിപെട്ടു. മലപ്പുറത്ത് മൂന്നും കാസര്‍ഗോഡ് രണ്ടും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് എച്ച്1എന്‍1 പനി ബാധിച്ചത്. വയനാട്ടി ലും കണ്ണൂരിലുംകൂടി രണ്ടു പേര്‍ക്ക് എലിപ്പനി പിടിപെട്ടു. ഹെപ്പറൈറ്റിസ് എ 29 പേര്‍ക്കും ഹെപ്പറൈറ്റിസ് ബി അഞ്ചു പേര്‍ക്കും പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം