പാത്താമുട്ടം വിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച

July 1, 2012 മറ്റുവാര്‍ത്തകള്‍

കോട്ടയം: പാത്താമുട്ടം വിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച. മാല, വിളക്ക്, കിണ്ടി തുടങ്ങിയ സാധനങ്ങളാണു കവര്‍ച്ച ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണെന്നു സംശയിക്കുന്നു. പൈനാട് ഇല്ലം വക ക്ഷേത്രമാണിത്. ഇന്നലെ രാവിലെ പൂജാരി എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍