സുധാകരനെതിരെയുള്ള ആരോപണം: അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു

July 1, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കോട്ടയം: കെ. സുധാകരന്‍ എംപിക്കെതിരെയുണ്ടായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടീമിനെ നാളെ ഡിജിപി പ്രഖ്യാപിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷനേതാക്കളും പിന്നെ കെപിസിസി പ്രസിഡന്റും മുന്നോട്ടുവച്ച ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാരിന്റെ നിഷ്പക്ഷതയെ ചോദ്യംചെയ്യുന്ന അഭിപ്രായപ്രകടനങ്ങളും ചില ഭാഗങ്ങളില്‍ നിന്നുണ്ടായി. ഈ സാഹചര്യത്തിലാണ്  തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ഏതുരീതിയിലുളള അന്വേഷത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്ന്് കെ.സുധാകരന്‍ പറഞ്ഞു. അന്വേഷണം കേരളരാഷട്രീയത്തില്‍ വന്‍മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെളിപ്പെടുത്തല്‍ നടത്തിയ പ്രശാന്ത് ബാബുവിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് പിണറായി വിജയന്റെ ആവശ്യത്തെ തുടര്‍ന്ന് പൊലീസ് സംരക്ഷണം രാവിലെ തന്നെ ഏര്‍പ്പെടുത്താമെന്ന് അറിയിച്ചെങ്കിലും പ്രശാന്ത് ബാബു അത് നിരസിക്കുകയായിരുന്നു. അതിന്റെ കാരണമറിയില്ലെന്നും പക്ഷേ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഏത് നിമിഷവും തയാറാണെന്നും മന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം