നായര്‍-ഈഴവ ഐക്യത്തിന് തുടക്കമിട്ടത് ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും: ആര്‍.ബാലകൃഷ്ണപിള്ള

July 2, 2012 മറ്റുവാര്‍ത്തകള്‍

കൊല്ലം:  നായര്‍-ഈഴവ ഐക്യത്തിന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവുമാണെന്ന്  മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. ഗുരുധര്‍മ പ്രചരണസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വാമി ശാശ്വതികാനന്ദ സമാധിദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേവഴിയില്‍ ഒരേലക്ഷ്യത്തോടെ സഞ്ചരിച്ചിരുന്നവരാണ് ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവുമെന്ന് ഏതു രാഷ്ട്രീയ കക്ഷിയെക്കാളും കേരളത്തില്‍ ചലനം സൃഷ്ടിച്ച ഒരുമയായിരുന്നു അവരുടേതെന്നും പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ കേരളത്തിനു പുറത്ത് എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് സ്വാമി ശാശ്വതികാനന്ദ. അദ്ദേഹത്തിന്റെ മരണം കേരളത്തിനുണ്ടായ അപരിഹാര്യമായ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. എഴുകോണ്‍ രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മധു മാറനാട് ആമുഖപ്രസംഗം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍