മണി ഹാജരാകുമെന്ന് അഭിഭാഷകര്‍

July 3, 2012 കേരളം

തൊടുപുഴ: വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിനു സിപിഎം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണി ഹാജരാകുമെന്ന് മണിയുടെ അഭിഭാഷകസംഘം പോലീസിനെ അറിയിച്ചു. ഇന്നലെ രാത്രിയാണ് സംഘം പൊലീസിനെ കണ്ടത്. മണി ഒളിവില്‍ പോയിട്ടില്ലെന്നും രണ്ടുദിവസത്തിനകം ഹാജരാവുമെന്നും അഭിഭാഷകര്‍ ഉറപ്പ് നല്‍കി.

ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പത്തു ദിവസത്തെ അവധി വേണമെന്ന മണിയുടെ അപേക്ഷ ഇന്നലെ പൊലീസ് തള്ളിയിരുന്നു. അന്വഷണസംഘത്തിന് മുന്നില്‍ രണ്ടാം തവണയും ഹാജരാകാതിരുന്നതോടെ എം.എം.മണിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പ്രത്യേകസംഘം ആരംഭിച്ചിട്ടുണ്ട്.

അതേസമയം മണി ഉടന്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ. ജയചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ഹാജരാകുന്ന സമയം മാധ്യമങ്ങളെ അറിയിക്കുമെന്നും ജയചന്ദ്രന്‍ അറിയിച്ചു.

ഇന്നോ നാളെയോ മണി ഹാജരായേക്കും. അദ്ദേഹം ഒളിവിലല്ല. എല്ലാം നിയമനാസൃതമായിരിക്കും. നിയമത്തെ അനുസരിക്കുമെന്നും ഇക്കാര്യത്തില്‍ ഉണ്ടായ നിയമപ്രശ്‌നത്തെ ചോദ്യംചെയ്യുകമാത്രമാണ് ചെയ്യുന്നതെന്നും ജയചന്ദ്രന്‍ വിശദീകരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം