ഉത്സവകാല പഞ്ചസാര വിഹിതം വര്‍ദ്ധിപ്പിച്ചു

July 3, 2012 ദേശീയം

ന്യൂഡല്‍ഹി: വരുന്ന ഓണക്കാലത്ത് കേരളത്തിന് അനുവദിക്കുന്ന പഞ്ചസാര വിഹിതം വര്‍ധിപ്പിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരോ കുടുംബത്തിനും 400 ഗ്രാം പഞ്ചസാര വീതം അധികമായി ഓണത്തിന് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി കെ.വി തോമസ് അറിയിച്ചു.

കേരളത്തിന് ഈ വര്‍ഷം 14.72 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.പി.എല്‍ വിഭാഗക്കാര്‍ക്കായി 84,978 മെട്രിക് ടണ്‍ അരിയും 34,190 ടണ്‍ ഗോതമ്പുമാണ് അനുവദിക്കുക. കേരളത്തിന്റെ പഞ്ചസാര വിഹിതം 12,000 ടണ്‍ ആക്കണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രിയ്ക്കും മന്ത്രിതല സംഘത്തിനും അദ്ദേഹം ഉറപ്പ് നല്‍കി. എഫ്.സി.ഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിന് കൂടുതല്‍ സ്ഥലം കണ്ടെത്തണമെന്ന് ചര്‍ച്ചയില്‍ അദ്ദേഹം കേരളത്തോട് ആവശ്യപ്പെട്ടു

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം