പശ്ചിമഘട്ടം ലോകപൈതൃക പട്ടികയില്‍

July 3, 2012 രാഷ്ട്രാന്തരീയം

യുണൈറ്റഡ് നേഷന്‍സ്: പശ്ചിമഘട്ട മലനിരകള്‍ ലോകപൈതൃക പട്ടികയില്‍. ഞായറാഴ്ച റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ ചേര്‍ന്ന ലോകപൈതൃകസമിതിയിലാണ് ജൈവവൈവിധ്യത്തിന് പേര്‌കേട്ട പശ്ചിമഘട്ട മലനിരകളെ  ലോകപൈതൃക പട്ടികയില്‍ ഉള്പ്പെടുത്തിക്കൊണ്ടുള്ള  തീരുമാനമായത്. യുനെസ്‌കോയാണ് ലോകപൈതൃക പട്ടിക പുറത്തിറക്കുന്നത്.

1,600കീ.മീ ദൈര്‍ഘ്യവും 1,60,000ച.കീ.മീ. വിസ്തൃതിയുമുള്ള പശ്ചിമഘട്ടം ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ്. ഗുജറാത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങി മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി ആ മലനിരകള്‍പരന്നുകിടക്കുന്നു. 5000 ഇനം പുഷ്പിത സസ്യങ്ങള്‍, കുഞ്ഞുങ്ങളെ പ്രസവിക്കുന്ന 139 ഇനം ജന്തുക്കള്‍, 508തരം പക്ഷികള്‍, 179 വ്യത്യസ്ത ഉഭയജീവികള്‍ എന്നിവ ഈ ജൈവകലവറയുടെ സ്വത്താണ്. ഭൂമിയില്‍ വംശനാശം നേരിടുന്ന ജീവികളില്‍ 325എണ്ണം ഈ പ്രദേശത്തുണ്ടെന്ന് കണക്കാക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം