ഷറപ്പോവ പുറത്തായി

July 3, 2012 കായികം

ലണ്ടന്‍:  മരിയ ഷറപ്പോവ വിംബിള്‍ഡണ്‍ ടെന്നീസിന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരവും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമാണ് മരിയ ഷറപ്പോവ.  ജര്‍മനിയില്‍ നിന്നുള്ള 15-ാം സീഡ് സബീന്‍ ലിസീക്കിയാണ് നേരിട്ടുള്ള സെറ്റുകളില്‍ ഷറപ്പോവയെ തകര്‍ത്തത് (6-4, 6-3).  പുരുഷവിഭാഗത്തില്‍ മൂന്നാം സീഡ് റോജര്‍ ഫെഡററും 26-ാം സീഡ് റഷ്യയുടെ മിഖായേല്‍ യൂഷ്‌നിയും ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചു. പുറംവേദന വകവെക്കാതെ കളിച്ച സ്വിസ് ഇതിഹാസം ഫെഡറര്‍ ബെല്‍ജിയംകാരന്‍ സേവിയര്‍ മലീസ്സെയെ 7-6, 6-1, 4-6, 6-3നും യൂഷ്‌നി ഉസ്‌ബെക് താരം ഡെനിസ് ഇസ്‌തോമിനെ അഞ്ചു സെറ്റ് പോരാട്ടത്തിലും കീഴടക്കി(6-3, 5-7, 6-4, 6-7, 7-5).

കൂടുതല്‍ വാര്‍ത്തകള്‍ - കായികം