ചിന്മയാമിഷന്റെ ആഭിമുഖ്യത്തില്‍ രാമായണാസ്വാദനം പ്രഭാഷണ പരമ്പര

July 3, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ചിന്മയാമിഷന്റെ ആഭിമുഖ്യത്തില്‍ രാമായണാസ്വാദനം പ്രഭാഷണപരമ്പര തുടങ്ങി. പ്രവാജക അജയ പ്രാണാമാതാജി ഉദ്ഘാടനം ചെയ്തു.
കുടുംബ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും ഗുരുശിഷ്യ ഭാവത്തിലായിരിക്കണം. അങ്ങനെയുള്ള കുടുംബത്തില്‍ ജനിക്കുന്ന കുട്ടികള്‍ സംസ്‌കാര സമ്പന്നരായി വളരും. ഈ സംസ്‌കാരം ഉള്‍ക്കൊള്ളാത്തതാണ് എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമെന്ന് അദ്ദേഹം പറഞ്ഞു. ചിന്മയാമിഷന്‍ പ്രസിഡന്റ് ഡോ. എം.ജി. ശശിഭൂഷണ്‍, ചീഫ് സേവക് സുരേഷ്‌മോഹന്‍, എ.ശക്തിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാലക്കാട് ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി അശേഷാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍. ജൂലായ് 6 വരെ വൈകുന്നേരം 6 മുതല്‍ 7.30 വരെയാണ് പ്രഭാഷണ പരമ്പര നടക്കുന്നത്. വഴുതക്കാട് ഫ്രീമാന്‍സണ്‍സ് ഹാളിലാണ് പ്രഭാഷണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍