ശ്രീലങ്കന്‍ പര്യടനം: ടീമിനെ പ്രഖ്യാപിച്ചു

July 4, 2012 കായികം

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് വിശ്രമം അനുവദിച്ചു. മോശം ഫോമിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജയെ ഒഴിവാക്കി.  പരിക്കില്‍ നിന്ന് മുക്തരായ വീരേന്ദ്ര സെവാഗും സഹീര്‍ ഖാനും ടീമില്‍ തിരിച്ചെത്തി.  ധോനി നയിക്കുന്ന ടീമില്‍ ഗൗതം ഗംഭീറിനെ വൈസ് ക്യാപ്റ്റനാക്കി. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച ഫോം തുടരുന്ന അജിങ്ക്യ രഹാനെ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. സച്ചിന്റെ അഭാവത്തില്‍ സെവാഗിനൊപ്പം രഹാനയായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയെന്നാണ് സൂചന.

ടീം: ധോനി, ഗംഭീര്‍, സെവാഗ്, കോലി, റെയ്‌ന, രോഹിത് ശര്‍മ്മ, രഹാന, മനോജ് തിവാരി, സഹീര്‍, ഉമേഷ് യാദവ്, വിനയ് കുമാര്‍, അശോക് ദിന്‍ഡ, അശ്വിന്‍, ഓജ, രാഹുല്‍ ശര്‍മ്മ

കൂടുതല്‍ വാര്‍ത്തകള്‍ - കായികം