വിവേകാനന്ദ ജയന്തി ആഘോഷം 7ന്

July 4, 2012 മറ്റുവാര്‍ത്തകള്‍

കാലടി: വി.ടി. സ്മാരക ട്രസ്റ്റും സംസ്‌കൃത സര്‍വകലാശാലാ സാഹിത്യവിഭാഗവും സംയുക്തമായി  ഏഴിന് വിവേകാനന്ദ ജയന്തി ആഘോഷിക്കും. സര്‍വകലാശാലാ സെമിനാര്‍ ഹാളില്‍ രാവിലെ 10ന്  വി.ടി. ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷനാകുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനം, സെമിനാര്‍ എന്നിവ ഇതോടൊപ്പം നടക്കും.  പ്രൊഫ. എന്‍. ലക്ഷ്മിക്കുട്ടി രചിച്ചതും ഡോ. എം.എസ്. നായര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതുമായ ‘വിവേകാനന്ദ ദര്‍ശനവും രാഷ്ട്ര പുനര്‍നിര്‍മാണവും’ എന്ന ഗ്രത്തിന്റെ പ്രകാശനവും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍