രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി

July 4, 2012 ദേശീയം

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് വധ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ചെന്നിത്തലയെ വധിക്കാന്‍ രണ്ടു പേരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് അറിയിച്ച് ഡല്‍ഹിയിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. വധഭീഷണിയെത്തുടര്‍ന്ന് ചെന്നിത്തലയുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി. ഉച്ചയ്ക്ക് 12.50തോടെ ആയിരുന്നു മാധ്യമപ്രവര്‍ത്തകന് ഫോണ്‍ സന്ദേശം ലഭിച്ചത്. ചെന്നിത്തലയെ വധിക്കാനായി മുംബൈയില്‍ നിന്ന് രണ്ടുപേര്‍ കേരളത്തില്‍ എത്തിയിട്ടുണ്െടന്നായിരുന്നു കന്നഡ കലര്‍ന്ന മലയാളത്തില്‍ സംസാരിച്ച അജ്ഞാതന്റെ സന്ദേശം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ ഒരുഹോട്ടല്‍ റിസപ്ഷനോടുചേര്‍ന്ന ബൂത്തിലേതാണ് നമ്പറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം