ഒരു സമുദായത്തോടും പ്രത്യേക പരിഗണന പാടില്ലെന്ന് എ.കെ.ആന്റണി

July 4, 2012 കേരളം

ആലപ്പുഴ: ഒരു സമുദായത്തോടും പ്രത്യേക പരിഗണന പാടില്ലെന്നും കോണ്‍ഗ്രസ് സാമൂഹ്യനീതി വിസ്മരിക്കരുതെന്നും പ്രതിരോധമന്ത്രി എ.കെ.ആന്റണി. ഒരു സമുദായത്തോടും കൂടുതല്‍ താല്‍പര്യമോ അവഗണനയോ പാടില്ലെന്നതാണ് കോണ്‍ഗ്രസ് നയം. ഈ അടിസ്ഥാനപരമായ നീതി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മറക്കരുതെന്നും കൂടുതല്‍ വിശദീകരണത്തിന് ഇപ്പോള്‍ മുതിരുന്നില്ലെന്നും ആന്റണി പറഞ്ഞു.

ആലപ്പുഴയില്‍ ഒരു പൊതുപരിപാടിയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതിരോധമന്ത്രിയെ മാധ്യമപ്രവര്‍ത്തകര്‍ കണ്ടപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. ആന്റണിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം സൂക്ഷ്മമായി പരിശോധിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ലീഗ് യു.ഡി.എഫ്. ഭരണത്തില്‍ അമിതമായി ഇടപെടുന്നുവെന്ന എന്‍.എസ്.എസും കെ.എസ്.യുവും ഉള്‍പ്പെടെയുള്ള സംഘടനകളുടെ അഭിപ്രായം പുറത്തുവന്ന സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം