ഞായറാഴ്ച ക്ഷേത്രരക്ഷാദിനമായി ആചരിക്കും – കുമ്മനം

July 5, 2012 മറ്റുവാര്‍ത്തകള്‍

മാവേലിക്കര: ക്ഷേത്രങ്ങള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളിലും മോഷണങ്ങളിലും പ്രതിഷേധിച്ച് 8ന് ഞായറാഴ്ച ക്ഷേത്രരക്ഷാദിനമായി ആചരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.  കവര്‍ച്ച നടന്ന മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തും. ക്ഷേത്രമോഷണങ്ങളെപ്പറ്റി അന്വേഷിക്കുവാന്‍ ഐ.ജി.യുടെ നേതൃത്വത്തില്‍ ടെമ്പിള്‍സ്‌ക്വാഡ് രൂപവത്കരിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ക്ഷേത്രസുരക്ഷയുടെ കാര്യത്തില്‍ അനാസ്ഥ തുടരുകയാണെങ്കില്‍ ബഹുജന പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍