ടി.പി വധം: അന്വേഷണത്തിന്റെ ദിശ മാറുന്നുവെന്ന് പിണറായി

July 5, 2012 കേരളം

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണത്തിന്റെ ദിശ മാറുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും പിണറായി പറഞ്ഞു.

പൗരാവകാശവും നിയമവാഴ്ച്ചയും നിലവിലുള്ള ഒരു നാട്ടില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഒരു കൊലക്കേസ് അന്വേഷണത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാഗേഷിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് പ്രതിഷേധാര്‍ഹമാണെന്നും പിണറായി വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം