ആറളം മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച

July 6, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കണ്ണൂര്‍: ഇരിട്ടിക്കടുത്ത്  ആറളം ഏഴോമിലെ മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന കിരീടവും പഞ്ചലോഹ ബിംബവുമാണ് കാണാതായത്. വാതില്‍ കുത്തിപ്പൊളിച്ചാണ് കവര്‍ച്ച നടന്നത്.

രണ്ടു ദിവസത്തിനിടയില്‍ കവര്‍ച്ച നടക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ ക്ഷേത്രമാണ് ഇത്. ബുധനാഴ്ച പുലര്‍ച്ചെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂട്ട് കുത്തിപ്പൊളിച്ച് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വിഗ്രഹമുള്‍പ്പടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. തിരുവല്ലയ്ക്ക് സമീപം കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തില്‍ അന്തേവാസിയെ കൊലപ്പെടുത്തിയാണ് വന്‍ കവര്‍ച്ച നടന്നത്. ക്ഷേത്രത്തിലെ അന്തേവാസിയായ ഗോപാലകൃഷ്ണ കൈമളാണ് കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്.രാവിലെ കണ്ടെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം