ടി.പി.വധം: പി മോഹനന്റെ കസ്റ്റഡി കാലാവധി 11 വരെ നീട്ടി

July 6, 2012 കേരളം

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടേറിയറ്റംഗം മോഹനന്റെ കസ്റ്റഡി കാലാവധി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജൂലായ് 11 വരെ നീട്ടി.

എ.ഐ.ജി.യുടെയും നാല് ഡിവൈ.എസ്.പി.മാരുടെയും നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരിന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതിനാലാണ് കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്. ഏഴു ദിവസമാണ് കോടതി ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇനി പരമാവധി ഏഴു ദിവസം കൂടി വാങ്ങാന്‍ കഴിയും. പി.കെ.കുഞ്ഞനന്തന്റെ കസ്റ്റഡിയും ശനിയാഴ്ച തീരുന്നു. ഇവരെ രണ്ട് പേരെയും ഒരുമിച്ച് നിര്‍ത്തി ചോദ്യം ചെയ്യേണ്ടതുള്ളതിനാലാണ് ഈ നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം