കെഎസ്ആര്‍ടിസി 300 പുതിയ ബസുകള്‍ നിരത്തിലിറക്കും: ആര്യാടന്‍

July 6, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 300 പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ സെപ്റ്റംബറില്‍ നിരത്തിലിറക്കുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. ബസുകളുടെ ബോഡി നിര്‍മ്മിക്കുന്നതിന് ആവശ്യമായ ജോലിക്കാരെ കിട്ടാത്തതാണു താമസം നേരിടുന്നതിനു കാരണം. വിവിധ യാത്രാ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസിക്ക് 55 കോടി പ്രതിവര്‍ഷം നഷ്ടമുണ്ടാകുന്നുണ്ടെന്ന് മന്ത്രി ആര്യാടന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍