നിയമസഭാ സമ്മേളനം 25 വരെ

July 6, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം 25ന് അവസാനിക്കും. ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 31വരെ നിയമസഭാ സമ്മേളനം ചേരാനായിരുന്നു നേരത്തെയുള്ള തീരുമാനം.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 19നും 20നും നിയമസഭാ സമ്മേളനം നടക്കും. നേരത്തെ ഈ ദിവസങ്ങളില്‍ സമ്മേളനം നടത്തേണ്ടെന്നു തീരുമാനിച്ചിരുന്നതാണ്. സമ്മേളനം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണു ഈ ദിവസങ്ങളിലും സഭ ചേരാന്‍ തീരുമാനിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍