തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് വെടിയേറ്റു

July 6, 2012 കേരളം

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാരന് വെടിയേറ്റു. കേരള യൂണിവേഴ്‌സിറ്റി ജീവനക്കാരനായ നന്ദാവനം സ്വദേശി മനാസി(46)നാണ് വെടിയേറ്റത്. റെയില്‍വെ സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കുന്ന സ്ഥലത്തെ ഗാര്‍ഡ് റൂമില്‍നിന്നാണ് വെടിയുതിര്‍ന്നത്. അബദ്ധത്തില്‍ വെടിയുതിര്‍ന്നതെന്നാണ് ആര്‍.പി.എഫ് നല്‍കുന്ന വിശദീകരണം. 9 എം.എം പിസ്റ്റള്‍ ലോഡ് ചെയ്യുന്നതിനിടെ പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

വെടിയേറ്റ് നിലത്തുവീണയാള്‍ പത്തുമിനുട്ടോളം നലത്തുകിടന്നശേഷമാണ് ആസ്പത്രിയിലേയ്ക്കുമാറ്റിയത്. യാത്രക്കാര്‍ ബഹളംവെച്ചതിനെതുടര്‍ന്നാണ് അധികൃതര്‍ ഇയാളെ ആസ്പത്രിയിലെത്തിക്കാന്‍ തയ്യാറായത്. റെയില്‍വെ പോലീസാണ് ഇതുസംബന്ധിച്ച് കേസെടുക്കേണ്ടതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം