ആദികേശവക്ഷേത്രക്കൊള്ള അന്വേഷണം ഊര്‍ജിതമാക്കും-മന്ത്രി

July 7, 2012 മറ്റുവാര്‍ത്തകള്‍

കുലശേഖരം: തിരുവട്ടാര്‍ ആദികേശവക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി ആനന്ദന്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷം പറഞ്ഞു.

ക്ഷേത്രത്തില്‍ 2006-ല്‍ തുടങ്ങി ഇപ്പോഴും നടന്നുവരുന്ന നവീകരണപണികള്‍ നേരത്തെ പൂര്‍ത്തിയാക്കാത്തതില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി. ക്ഷേത്രത്തെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശത്തിനെത്തിയ മന്ത്രി നാഗര്‍കോവില്‍ നാഗരാജക്ഷേത്രം, വേളിമല കുമാരകോവില്‍ തുടങ്ങിയ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. കുമാരകോവിലിലെ ക്ഷേത്രക്കൊടിമരം സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സര്‍മാര്‍ കിട്ടുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യും. ക്ഷേത്ര കുംഭാഭിഷേകപണി വേഗത്തിലാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍