അതിരപ്പിള്ളി പദ്ധതി: പരിസ്ഥിതി പ്രവര്‍ത്തകരുടെ സംശയങ്ങള്‍ തീര്‍ക്കണമെന്ന് സുധീരന്‍

July 8, 2012 കേരളം

തിരുവനന്തപുരം: പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വിശ്വാസയോഗ്യമായ മറുപടി നല്‍കാതെ അതിരപ്പിള്ളി പദ്ധതി ഉടന്‍ നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയത് അനുചിതമാണെന്ന് വി.എം സുധീരന്‍. പദ്ധതി ഏകപക്ഷീയമായി നടപ്പാക്കരുതെന്നു കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച തുറന്ന കത്തിലാണ് സുധീരന്‍ നിലപാട് അറിയിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യനാളുകളില്‍ ചര്‍ച്ചയ്ക്കു തയാറായിരുന്നു. ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരെയും ക്ഷണിച്ച്   ഉടന്‍ തുറന്ന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മുന്‍കയ്യെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം