ഉത്രാടം തിരുനാളിനെ ആദരിച്ചു

July 9, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നവതിയുടെ നിറവിലായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ കേരള ബ്രാഹ്മണസഭ ആദരിച്ചു. കൃഷ്ണവിലാസം കൊട്ടാരത്തിലെ ലെവിഹാളില്‍ വെച്ച് സഭയുടെ ആദരം ഉത്രാടം തിരുനാള്‍ ഏറ്റുവാങ്ങി.

ബ്രാഹ്മണ സഭ ജില്ലാപ്രസിഡന്റ് എച്ച്. ഗണേശന്‍ അധ്യക്ഷനായിരുന്നു. ഉത്രാടം തിരുനാളിന് അദ്ദേഹം ഉപഹാരം നല്‍കി. കൗണ്‍സിലര്‍ ഉദയലക്ഷ്മി, ബ്രാഹ്മണസഭ ദക്ഷിണമേഖലാ അധ്യക്ഷന്‍ എന്‍. ഹരിഹരഅയ്യര്‍, ജില്ലാസെക്രട്ടറി പി. രാമസുബ്രഹ്മണ്യഅയ്യര്‍, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് എസ്. നാരായണന്‍, വനിതാവിഭാഗം ജില്ലാപ്രസിഡന്റ് രാധാരംഗന്‍, കെ.വി. മധുസൂദനന്‍, എസ്. കസ്തൂരിരംഗന്‍, എസ്. ശങ്കരനാരായണഅയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍