സംന്യാസിവര്യന്മാരെ ആദരിക്കും

July 9, 2012 കേരളം

ഗുരുവായൂര്‍: ആധ്യാത്മികപ്രഭാഷകനും പ്രവര്‍ത്തകനുമായ കോമത്ത് നാരായണപ്പണിക്കരുടെ സപ്തതി ആഘോഷത്തോടനുബന്ധിച്ച്  ബുധനാഴ്ച മുപ്പതില്‍പ്പരം സംന്യാസിവര്യന്മാരെ ആദരിക്കും.  മമ്മിയൂര്‍ ക്ഷേത്രസന്നിധിയിലാണ് ചടങ്ങ് നടക്കുക. ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദസരസ്വതി, കേരള സംന്യാസിസഭാ പ്രസിഡന്റ് സ്വാമി വേദാനന്ദസരസ്വതി, വിവേകാനന്ദ സേവാകേന്ദ്രം പ്രസിഡന്റ് സ്വാമി പുരുഷോത്തമാനന്ദ, അഭേദാശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ എന്നിവരുള്‍പ്പെടുന്ന സംന്യാസിവര്യന്മാരെ യതിപൂജ നടത്തിയാണ് ആദരിക്കുക.

കൈലാസം ഓഡിറ്റോറിയത്തില്‍ സപ്തതി അനുമോദനസമ്മേളനം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം