നൈജീരിയയില്‍ മരിച്ചവരുടെ എണ്ണം 115 ആയി

July 9, 2012 രാഷ്ട്രാന്തരീയം

അബൂജ: ആഭ്യന്തരകലാപം തുടരുന്ന നൈജീരിയയില്‍ മരിച്ചവരുടെ എണ്ണം 115 ആയി.  മധ്യ നൈജീരിയയിലെ ഫുലാനി ഗോത്രമേഖലയിലാണ് രൂക്ഷമായ സംഘര്‍ഷം നടക്കുന്നത്. സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഫെഡറല്‍ സെനറ്ററും ഒരു പാര്‍ലമെന്റ് അംഗവും ഉള്‍പ്പെടുന്നു.

ഒരു ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ വെടിവെപ്പില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. അബുജയിലും പരിസരപ്രദേശങ്ങളിലും അക്രമിസംഘം ഗതാഗതം തടസ്സപ്പെടുത്തി. കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ അക്രമം നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം