കുറ്റവാളികളുടെ വിശദമായ പട്ടിക തയാറാകുന്നു

July 9, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക തയാറാകുന്നു. കേസന്വേഷിച്ച് കണ്ടെത്തുന്നതിനു സഹായകരമാകുന്ന രീതിയിലാണ് പോലീസ് കുറ്റവാളികളുടെ പരിപൂര്‍ണവിവരം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നത്. ആദ്യം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ വിശദമായ വിവരങ്ങളാണ് ശേഖരിച്ച് ഡേറ്റാബേസിനു രൂപം നല്‍കുന്നതിനു ഡിജിപി ജേക്കബ് പുന്നൂസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഡിജിറ്റല്‍ രൂപത്തിലാകും വിവരങ്ങള്‍ ഡേറ്റാ ബേസില്‍ സൂക്ഷിക്കുക. കേസുകളില്‍ ഉള്‍പ്പെടുന്ന വ്യക്തിയുടെ ചിത്രം, കുറ്റസമ്മത മൊഴി, വിരലടയാളം, മേല്‍വിലാസം, അടുപ്പക്കാരുടെ വിവരങ്ങള്‍, കുറ്റകൃത്യം ചെയ്യുന്ന രീതി, സ്വഭാവത്തിലെ പ്രത്യേകതകള്‍ എന്നിവ ഉള്‍പ്പെടുന്ന വിശദമായ വിവരങ്ങളാണ് സ്‌റേറ്റ് െ്രെകം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തുക. എസ്‌ഐ മുതല്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു പാസ്വേര്‍ഡ് ഉപയോഗിച്ച് ഈ വിവരങ്ങള്‍ എടുക്കാനാകും. പ്രതികള്‍ പ്രഫഷണല്‍ ക്രിമിനലിന്റെ സ്വഭാവമുള്ളവരാണെങ്കില്‍ പിടിക്കപ്പെട്ടാല്‍ അപ്പോള്‍ത്തന്നെ വിവരം െ്രെകം റിക്കാര്‍ഡ്‌സ് ബ്യൂറോയ്ക്ക് കൈമാറുകയും വിവരങ്ങള്‍ അപ്പോള്‍ തന്നെ അപ്‌ഡേറ്റു ചെയ്യുകയും ചെയ്യും.

ക്രിമിനല്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരെ നാലു വിഭാഗങ്ങളായി തരംതിരിച്ചാണ് പട്ടിക തയാറാക്കുക. ജില്ലാ പോലീസ് മേധാവിയാണ് വിവരങ്ങള്‍ െ്രെകം റിക്കാര്‍ഡ്‌സ് ബ്യൂറോയ്ക്കു കൈമാറേണ്ടത്. ജില്ലാ പോലീസ് മേധാവി നല്‍കുന്ന വിവരങ്ങള്‍ മാസംതോറും െ്രെകം റിക്കാര്‍ഡ്‌സ് ബ്യൂറോ ഐജി പരിശോധിക്കും. മോഷണശ്രമത്തിനിടെയുള്ള കൊലപാതകം, പണം ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങള്‍, മാനഭംഗം ചെയ്തു കൊലപ്പെടുത്തല്‍, റിപ്പര്‍ മോഡല്‍ കൊലപാതകങ്ങള്‍ തുടങ്ങിയവയാണ് ഒന്നാമത്തെ വിഭാഗത്തിലുള്ളത്. പത്തുവര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട ആളായാല്‍പ്പോലും അയാളുടെ വിവരങ്ങള്‍ ശേഖരിക്കാനാണു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ അപമാനിക്കുക, സൈബര്‍, മൊബൈല്‍ കുറ്റകൃത്യങ്ങള്‍ എന്നിവ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടും. സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ തുടര്‍ച്ചയായി ഇതില്‍ ഏര്‍പ്പെടുന്നുണ്േടാ എന്നു പ്രത്യേകം നിരീക്ഷിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളെ ശല്യം ചെയ്യല്‍, ബ്‌ളാക്ക്‌മെയിലിംഗ് തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്ന കുറ്റകൃത്യങ്ങളായിരിക്കും.

സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം, നിര്‍മാണം, തോക്ക് നിര്‍മാണം, ലൈസന്‍സില്ലാത്ത തോക്കിന്റെ ഉപയോഗം, ആയുധനിര്‍മാണം, ബോംബ് നിര്‍മാണം, ആയുധ നിയമത്തിന്റെ ലംഘനം എന്നിവ മൂന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സാമ്പത്തികനേട്ടത്തിനായുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ കുറ്റകൃത്യങ്ങള്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നിവയാണു നാലാമത്തെ വിഭാഗത്തിലെ കുറ്റകൃത്യങ്ങള്‍. കുഴല്‍പ്പണം, കള്ളപ്പണം, ബാങ്ക് എടിഎം തട്ടിപ്പ്, മണിചെയിന്‍, റിയല്‍ എസ്‌റേറ്റ് തട്ടിപ്പുകള്‍, മൊബൈല്‍ ഫോണ്‍ കുറ്റകൃത്യങ്ങള്‍, കംപ്യൂട്ടര്‍ വഴി സമ്മാനം വാഗ്ദാനം നല്‍കിയുള്ള കബളിപ്പിക്കല്‍, വീസ തട്ടിപ്പ്, തൊഴില്‍ തട്ടിപ്പ്, വ്യാജരേഖ തയാറാക്കിയുള്ള തട്ടിപ്പ്, പണം ഇരട്ടിപ്പ്, വിവാഹത്തട്ടിപ്പുകാര്‍ എന്നിങ്ങനെ പത്തുവര്‍ഷത്തിനുള്ളില്‍ രണ്ടോ മൂന്നോ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ഡേറ്റാബേസില്‍ സൂക്ഷിക്കും.

ഇതിനുപുറമേ പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാകുന്നവരുടെയും ഡേറ്റാബേസ് പോലീസ് തയാറാക്കുന്നുണ്ട്. കള്ളനോട്ടു കേസിലെ പ്രതികളും നോട്ടിരട്ടിപ്പു സംഘങ്ങളുമെല്ലാം ഇതില്‍ പ്പെടും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇത്തരം രണ്േടാ മൂന്നോ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങളാണു െ്രെകം റിക്കാര്‍ഡ്‌സ് ബ്യൂറോയിലേക്കു ജില്ലാ പോലീസ് മേധാവി ആദ്യം അയയ്‌ക്കേണ്ടത്. പട്ടികയിലുള്ളവര്‍ ഭാവിയില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നപക്ഷം അറസ്‌റ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റു ചെയ്യേണ്ട ചുമതലയും ജില്ലാ പോലീസ് മേധാവിക്കാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം